‘ദുല്‍ഖര്‍ @ കശ്മീര്‍’ കശ്മീരിനെ പ്രണയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

കശ്മീര്‍ യാത്രയുടെ ചിത്രങ്ങള്‍ പോസ്റ്റുചെയ്തു നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കശ്മീരിന്റെ അതിരില്ലാത്ത സൗന്ദര്യത്തെയും പ്രണയിക്കുന്നെന്ന് കുറിച്ചാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. എന്റെ കണ്ണുകള്‍ കാണുന്ന വിസ്മയത്തെ ഒരു കാമറ ലെന്‍സിനും പകര്‍ത്താനാവില്ലെന്നാണ് ടാഗില്‍ താരം ചേര്‍ത്തിരിക്കുന്നത്.

ദുല്‍ഖറിന്റെ ചിത്രം കണ്ടയുടന്‍ നടന്‍ ഉണ്ണിമുകുന്ദനാകട്ടെ കശ്മീരിലെ തനത് വസ്ത്രങ്ങള്‍ ഒന്ന് പരീക്ഷിക്കാന്‍ ദുല്‍ഖറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗ്രഹമുണ്ടെന്നും അതിനായി ശ്രമിക്കുമെന്നുമാണ് താരം ഉണ്ണിക്ക് നല്‍കിയ മറുപടി.

ചിത്രങ്ങള്‍ കണ്ടയുടന്‍ ബാഗ്പാക്ക് ചെയ്യുവാണെന്നാണ് നടനും അടുത്ത സുഹൃത്തുമായ സണ്ണിവെയിന്‍ കുറിച്ച കമന്റ്.

Recommended Articles

Leave a Reply