ഹിന്ദി സിനിമയിലെ മുന്‍നിര നായകനടന്മാരില്‍ താരമാണ് വിക്കി കൗശല്‍. ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം വിക്കി കൗശല്‍ നേടിയത്. ബോളിവുഡിന് പുറമെ മലയാളികളുടെയും ഇഷ്ടതാരമാണ് നടന്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയോടുളള ഇഷ്ടം വിക്കി കൗശല്‍ തുറന്നുപറഞ്ഞിരുന്നു.
മലയാള സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും ചില മലയാളം വാക്കുകള്‍ അറിയാമെന്നും നടന്‍ പറയുന്നു.
സുഖം തന്നെ, ചോറ്, വേണ്ട, ഇവിടെ വാ എന്നീ വാക്കുകള്‍ അറിയാം. അപ്പോള്‍ മലയാളം പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ രാജ്കുമാര്‍ റാവുവിനെ കടത്തിവെട്ടി, എനിക്ക് മോളിവുഡ് സംവിധായകരോടൊപ്പം ജോലി ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.ഇത് മലയാളം സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമുളള എന്റെ ഓഡിഷന്‍ വീഡിയോയായി പരിഗണിക്കുമെങ്കില്‍ സന്തോഷം.
അതേസമയം അഭിമുഖത്തില്‍ ഫഹഗ് ഫാസിലിനോടുളള ഇഷ്ടവും നടന്‍ പറഞ്ഞിരുന്നു.