ലോകമെമ്പാടുമുള്ള ആസ്വാദകരുടെ മനസില്‍ ചിരകാല പ്രതിഷ്ഠ നേടിയ സ്റ്റുഡിയോയാണ് എംജിഎം. M G M ഇനി ആമസോണിന് സ്വന്തം. 8.45 ബില്യണ്‍ ഡോളറിന് ആമസോണ്‍ എംജിഎം സ്റ്റുഡിയോ വാങ്ങിയിരിക്കുകയാണ്. ഇതോടെ എംജിഎമ്മിന്റെ സിനിമകളും സീരീസുകളുമെല്ലാം ആമസോണ്‍ സ്വന്തമാക്കിയിരിക്കുകയാണ്.
നിലവില്‍ പല സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലായി പരന്നു കിടക്കുകയാണ് എംജിഎമ്മിന്റെ പ്രൊഡക്ഷനുകളെല്ലാം. ലോകം സ്ട്രീമിംഗിലേക്ക് ചുവടുമാറ്റിയ കാലത്ത് ഈ നീക്കം ആമസോണിന് വലിയ മുന്നേറ്റമായി മാറുമെന്നാണ് വിലയിരുത്തലുകള്‍.ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്ത് നെറ്റ്ഫ്ളിക്സുമായുള്ള കടുത്ത മത്സരത്തില്‍ ആമസോണ്‍ പ്രൈമിന് ശക്തമായ സാന്നിധ്യം നല്കാന് സഹായിക്കുന്നതായിരിക്കും ഈ നീക്കം.ജെയിംസ് ബോണ്ട് പരമ്പരകളടക്കമുള്ള നാലായിരത്തോളം സിനിമകളും പതിനേഴായിരത്തോളം ടെലിവിഷന്‍ ഷോകളും ഇതോടെ ആമസോണിന്റെ നിയന്ത്രണത്തിലാകും.