മലരിന് ശരിക്കു ഓര്‍മ നഷ്ടപ്പെട്ടോ? അല്‍ഫോണ്‍സ് പുത്രന്‍ വെളിപ്പെടുത്തുന്നു

മലരിന് ശരിക്കു ഓര്‍മ നഷ്ടപ്പെട്ടോ? അതോ ജോര്‍ജിനെ പറ്റിച്ചതോ? സംശയങ്ങള്‍ക്കു ഉത്തരവുമായി അല്‍ഫോണ്‍സ് പുത്രന്‍

മലരിന് ശരിക്കു ഓര്‍മനഷ്ടപ്പെട്ടോ എന്നാണ് പ്രധാന സംശയം. അല്ലെങ്കില്‍ ഓര്‍മപോയപോലെ അഭിനയിച്ച് പറ്റിക്കുകയായിരുന്നോ? പ്രേമം സിനിമ റിലീസ് ചെയ്ത് ആറ് വര്‍ഷം കഴിഞ്ഞിട്ടും പ്രേക്ഷകരുടെ സംശയത്തിന് കുറവില്ല. ഇപ്പോള്‍ ആരാധകന്റെ സംശയത്തിന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ച മറുപടിയാണ് വൈറലാവുന്നത്.

 

സ്റ്റീവന്‍ മാത്യു എന്ന ആരാധകന്റെ സംശയം.
“പ്രേമത്തില്‍ ഒരു സംശയമുണ്ട്. മലര്‍ അവസാനം പറയുന്നുണ്ട് ജോര്‍ജിനോട് ഒന്നും തുറന്നു പറയുന്നില്ലെന്ന്. മൂന്ന് പ്രാവശ്യം കണ്ടിച്ച് സംശയം തീര്‍ന്നില്ല. അവള്‍ക്ക് ശരിക്കും ഓര്‍മപോയതാണോ? അല്ലെങ്കില്‍ മനപൂര്‍വം അവനെ ഒഴിവാക്കുകയായിരുന്നോ? “

“മലരിന് ഓര്‍മ നഷ്ടപ്പെട്ടു. ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ അത് അറിവഴകനോട് സംസാരിച്ചു കാണണം. അവിടെയെത്തിയപ്പോള്‍ ജോര്‍ജ് സെലിനൊപ്പം സന്തോഷത്തിലാണെന്ന് അവള്‍ക്കു തോന്നി. പക്ഷേ ജോര്‍ജിന് മനസിലായി അവള്‍ക്ക് ഓര്‍മ തിരിച്ചുകിട്ടിയെന്നു ,അത് സംഭാഷണത്തിലൂടെ പറയുന്നില്ല. പക്ഷേ അഭിനയത്തിലൂടെയും സംഗീതത്തിലൂടെയും ഞാനിത് കാണിച്ചു തരുന്നുണ്ട്. നിങ്ങളുടെ സംശയം തീര്‍ന്നെന്ന് കരുതുന്നു .”- അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.