‘BRO DADDY’, മോഹന്‍ലാല്‍ ചിത്രവുമായി പൃഥ്വിരാജ് സുകുമാരന്‍

പൃഥ്വിരാജ് സുകുമാരന്‍ എമ്പുരാന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കുന്നു. ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പൃഥ്വിയും നായകനായി എത്തുന്നു. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചിത്രത്തിലുണ്ടാകും.

പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സ് ഡിസൈനിലെ എന്‍.ശ്രീജിത്തും, ബിബിന്‍ മാളിയേക്കലുമാണ് തിരക്കഥ.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ സിനിമയുമായിരിക്കും ബ്രോ ഡാഡി.

അഭിനന്ദന്‍ രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും. വാവയാണ് മുഖ്യസഹസംവിധാനം. ഗോകുല്‍ ദാസ് കലാസംവിധാനം അഖിലേഷ് മോഹന്‍ എഡിറ്റര്‍. സിനറ്റ് സേവ്യര്‍ സ്റ്റില്‍സ്. ശ്രീജിത് ഗുരുവായൂര്‍ മേക്കപ്പ്. കോസ്റ്റിയൂംസ് സുജിത് സുധാകരന്‍.

ബറോസ് അടുത്ത ഷെഡ്യൂളിന് മുമ്പ് ബ്രോ ഡാഡി ചിത്രീകരണം തുടങ്ങും.
ഫണ്‍ ഫാമിലി ഡ്രാമയാണ് സിനിമയെന്നും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആഹ്ലാദിപ്പിക്കാനും കഴിയുന്ന ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ്.