ഗോകുല്‍ ശ്രീകണ്ഠന്‍ സംഗീത സംവിധാനം ചെയ്ത് ഹരിചരൻ, ശേശാദ്രി, ശ്രുതി ശിവദാസ് എന്നിവർ ചേർന്ന് ആലപിച്ച “താരാഗൈ” എന്ന തമിഴ് സംഗീത ആൽബം ശ്രദ്ധ നേടുന്നു.റിഷ്ദാന്‍ അബ്ദുള്‍ റഷീദ്, ഷൂഹൈബ് കുക്കു എന്നിവരാണ് സംവിധാനവും കൊറിയോഗ്രാഫിയും ചെയ്തിരിക്കുന്നത്.
ഛായാഗ്രഹണം- വിവേക് വിജയന്‍, എഡിറ്റിങ്- ദിലീപ് ഡെന്നിസ്, കലാസംവിധാനം-ബിബിന്‍, ചമയം- ഗായത്രി കിഷോര്‍, മേക്ക് അപ്പ്- ആസിഫ് മരയ്ക്കാര്‍. ത്രി ഇഡിയറ്റ്‌സ് മീഡിയയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം രചിച്ചിരിക്കുന്നത് ജിബിന്‍ കൃഷ്ണയാണ്. ജീവ ജോസഫ്, അപര്‍ണ തോമസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.