ദോസ്താന 2 ല്‍ നിന്ന് കാര്‍ത്തിക് ആര്യന്‍ പുറത്ത്..

കരൺ ജോഹർ നിർമിക്കുന്ന ദോസ്താന 2 ൽ നിന്ന് കാർത്തിക് ആര്യനെ പുറത്താക്കിയതിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കാർത്തിക് ആര്യനും ജാൻവി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2വിലെ പ്രധാന താരങ്ങൾ. 2019 ൽ ആയിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു.

ഷെഡ്യൂളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സ്വജനപക്ഷപാതത്തിന്റെ വക്താവാണ് കരൺ ജോഹർ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നുവെന്നും മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാർത്തിക്കിനെ മാറ്റുകയാണെന്നും വിമർശകർ പറയുന്നു.

അതിനിടെ റാം മാധവിയുടെ ധമാക്ക എന്ന സിനിമയിൽ കാർത്തിക് അഭിനയിക്കാൻ പോയത് കരണിൽ നീരസം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.കരണും കാർത്തിക്കും തമ്മിൽ വാക്കേറ്റം ഉണ്ടായെന്നും 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാർത്തിക്കിനെ ഒഴിവാക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇനി മുതൽ കാർത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നാണ് ധർമ്മ പ്രൊഡക്ഷൻസിന്റെ തീരുമാനം.

Recommended Articles