പ്രിയ സുഹൃത്തിന് വികാരനിര്‍ഭരമായി ആദരാഞ്ജലികള്‍ നേര്‍ന്ന് വടിവേലു

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ച നടന്‌റെ വിയോഗം ഇപ്പോഴും അടുത്ത സുഹൃത്തുക്കള്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. തമിഴിലെ ഹാസ്യനടന്മാരെ കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ആദ്യം വരുന്ന രണ്ട് പേരുകളാണ് വടിവേലുവും വിവേകും. അതേസമയം പ്രിയ സുഹൃത്തിന് വികാരനിര്‍ഭരമായി ആദരാഞ്ജലികള്‍ നേര്‍ന്ന് വടിവേലു സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

നടന്‍ വിവേക് മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞു. ഞാനും അദ്ദേഹവും ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് ജോലി ചെയ്തവരാണ്. അവനെ കുറിച്ച് പറയുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നു. നല്ലവനാണ് അവന്‍ ഇനിയും ജീവിക്കേണ്ടവനായിരുന്നു. അയാളെ പോലെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്ന ഒരാള്‍ വേറെയില്ല. ഓരോ വിഷയത്തെ കുറിച്ചും അവന്‍ പറയുന്നത് നമ്മുടെ മനസില്‍ പതിയും നല്ല എളിമയോടെ നമ്മളോട് സംസാരിക്കും.അവന്റെ കോടിക്കണക്കിന് ആരാധകരില്‍ ഒരാളാണ് ഞാനും. വിവേക് ഇങ്ങനെ മരിച്ചത് വളരെ കഷ്ടമായി. ദു;.ഖം താങ്ങാനാവുന്നില്ല എന്ത് പറയണമെന്നറിയില്ല. വടിവേലു പറഞ്ഞു.
ആരാധകരെല്ലാം ധൈര്യമായിരിക്കണമെന്നും വിവേക് എവിടെയും പോയിട്ടില്ല. നമ്മുടെ മനസില്‍ തന്നെയുണ്ടെന്ന് ആരാധകരോട് വടിവേലു പറഞ്ഞു. മധുരയില്‍ അമ്മയോടൊപ്പം ആയതിനാല്‍ വിവേകിനെ അവസാനമായി ഒരുനോക്ക് കാണാനാവില്ലെന്ന ദുഖവും വടിവേലു പങ്കുവെച്ചു.