സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദുൽഖർ സൽമാന്റെ ഇൻസ്റ്റഗ്രാംപോസ്റ്റാണ്. സഹോദരിക്ക് പിറന്നാൾ ആശംസ നേരുന്നതായിരുന്നു ഇത്. ദുൽഖറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ…
സ്വകാര്യതയെ മാനിച്ച് ഞാനിത് സാധാരണ ചെയ്യാറില്ലായിരുന്നു. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. ഇത്ത എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്. സഹോദരി എന്നതിലുപരി അമ്മയാണ്. ഞാൻ ഇത്തയുടെ ആദ്യ മകനാണ്.വളരെ മനോഹരമായി ബാലൻസ് ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളുണ്ട് ഇത്തയുടെ ജീവിതത്തിൽ. ഞാൻ കൊണ്ട് കളയാതിരിക്കാൻ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങൾ എനിക്കായി മോഷ്ടിക്കുന്ന എന്റെ ക്രൈം പാർട്‌ണർ. നമുക്ക് മാത്രം മനസിലാകുന്ന കളികൾ കളിക്കുക തമാശകൾ പറയുക.ചെറുപ്പം മുതൽ സിനിമയോടും സംഗീതത്തോടും കാർട്ടൂണുകളോടുമുള്ള നമ്മുടെ പൊതുവായ സ്നേഹം. ഞാൻ കഷ്ടപ്പെടുമ്പോൾ എപ്പോഴും എനിക്ക് പിന്തുണ നൽകുന്നയാൾ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിന്റെയും എന്റെ എല്ലാ സുഹൃത്തുക്കളുടെയും ഇത്ത. പക്ഷേ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് എനിക്ക് പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു.
തിരക്കുകൾ കാരണം പഴയതു പോലെ നമുക്ക് എപ്പോഴും കാണാനാകുന്നില്ല. പക്ഷേ അതൊന്നും നമുക്കിടയിൽ ഒരു മാറ്റവും ഉണ്ടാക്കില്ല എന്നെനിക്കറിയാം.ഈ വർഷം, ഒരുപാട് സന്തോഷങ്ങളും അദ്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. എപ്പോഴും സന്തോഷവതിയായി പുഞ്ചിരിക്കുക. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം.പിറന്നാൾ ആശംസകൾ ഇത്ത- ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.