മോഹൻലാൽ, മുകേഷ്, ജഗദീഷ്, സുരേഷ് ഗോപി എന്നിവർക്ക് പിന്നാലെ ടെലിവിഷൻ രംഗത്തേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോയായ മാസ്റ്റർ ഷെഫിന്റെ മലയാളം പതിപ്പിന്റെ അവതാരകനായിട്ടാണ് താരം എത്തുന്നത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനമോ പ്രതികരണമോ ഇതുവരെയുണ്ടായിട്ടില്ല. ഇതിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഇതിന് മുൻപും ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. ന്യൂസ് 18 കേരളമാണ് ഇതുസംബന്ധമായ വാർത്ത അന്ന് പുറത്തു വിട്ടത്. എന്നാൽ ഷോയുടെ പേരോ മറ്റ് വിവരങ്ങളെ റിപ്പോർട്ടിൽ ഇല്ലായിരുന്നു.സൂര്യ ടിവിൽ ഉടൻ ആരംഭിക്കുന്ന ഷോയിലാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്നതെന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ട്. എന്നാൽ സൂര്യ ടിവിയോ നടന്റെ ഭാഗത്ത് നിന്നോ ഇതുസംബന്ധമായ പ്രതികരണം ഇല്ലായിരുന്നു.