അച്ഛനെക്കുറിച്ച് ദയവു ചെയ്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മണിയൻ പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജൻ

അച്ഛനെക്കുറിച്ച് ദയവു ചെയ്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് മണിയൻ പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജൻ.

‘എന്‍റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു.’–നിരഞ്ജൻ കുറിച്ചു.

കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തെത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ ഈ വാർത്തകൾ വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് താരത്തിന്‍റെ മകൻ തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്.