ട്രെന്‍ഡ് മാറുന്നതിനനുസരിച്ച് പഴയ ഗായകര്‍ പുറന്തള്ളപ്പെടുന്നു-ഉണ്ണികൃഷ്ണന്‍ പറയുന്നു.

പിന്നണിഗാനരംഗം മികച്ച പ്രൊഫഷന്‍ ആണെന്ന നില മാറിക്കൊണ്ടിരിക്കുന്നു. സംഗീതത്തില്‍ കുറച്ചു കൂടി സ്വാതന്ത്ര്യം വേണമെന്നാണ് പുതിയ തലമുറ ആവശ്യപ്പെടുന്നത്. ട്രെന്‍ഡ് മാറുന്നതിനനുസരിച്ച് പഴയ ഗായകര്‍ പുറന്തള്ളപ്പെടുന്നു. മെലഡിയൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ടാ.
പിന്നണിഗാനരംഗം പ്രൊഫഷനാക്കുന്ന കാലം കഴിയാറായെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. പണ്ടത്തെ കാലമല്ല ഇത്. പണ്ട് അംബാസഡര്‍ കാറും ഫിയറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കാറുകളുടെ പ്രളയമല്ലേ! സംഗീതത്തിനും ഇതേ അവസ്ഥയാണ്. എല്ലാവര്‍ക്കും എല്ലാം പെട്ടെന്ന് ബോറടിക്കുന്നു. പഴയ ഗായകരുടെ ശബ്ദംപോലും പുതിയ തലമുറയ്ക്ക് ഇഷ്ടമാവുന്നില്ല. അങ്ങനെ സംഗീതസംവിധായകര്‍ പുതിയ ശബ്ദത്തിലുള്ള ഗായകരെ കൊണ്ടുവരുന്നു. സിനിമാപ്പാട്ടുകളുടെ പ്രസക്തി തന്നെ കുറയുകയാണ്.

കേരളത്തിലെ ഗായകര്‍ ദാസേട്ടനെയും ചിത്രച്ചേച്ചിയെും അനുകരിക്കാനാണ് ശ്രമിച്ചത്. അതില്‍ നിന്നും ഒരു മാറ്റമായിരുന്നു എം.ജി. ശ്രീകുമാറും വേണുഗോപാലുമൊക്കെ. സംഗീത സംവിധായകരായ എം. ജയചന്ദ്രനും ദീപക് ദേവുമൊക്കെയാണ് മലയാള സിനിമാ സംഗീതത്തില്‍ പുതിയ ശബ്ദങ്ങള്‍ കൊണ്ടുവന്നവരില്‍ പ്രമുഖര്‍. ജ്യോത്സ്ന, സിതാര, കാര്‍ത്തിക്, സൂരജ്, സന്തോഷ്, ഹരിചരണ്‍, സിദ് ശ്രീറാം തുടങ്ങിയവരൊക്കെ വേറിട്ട ശബ്ദവും ശൈലിയുമായി എത്തിയ ഗായകരാണ്.” -ഉണ്ണികൃഷ്ണന്‍ പറയുന്നു.