കോവിഡിന്റെ രണ്ടാം വരവിൽ സംസ്ഥാനത്ത് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാർവതി തിരുവോത്ത്.പൂരത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.’–പാർവതി പറഞ്ഞു. തൃശൂർപൂരം വേണ്ട എന്ന ഹാഷ്ടാഗും നടി ഉപയോഗിച്ചിട്ടുണ്ട്.
‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ –ഇങ്ങനെയായിരുന്നു ഷാഹീനയുടെ കുറിപ്പ്.