കോവിഡിനെ അത്ര തമാശയായി ആരും കാണരുത്: അൻസിബ

ദൃശ്യം 2വിലൂടെ മികച്ച പ്രകടനവുമായി അൻസിബ പ്രേക്ഷകഹൃദയങ്ങളിലേക്ക് കയറിക്കൂടിയത് . ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിലേക്കെത്തുമ്പോൾ പക്വതയാർന്ന അഭിനയത്തിലൂടെ കയ്യടി നേടിയതിന്റെ സന്തോഷത്തിലാണ് താരം.ഇപ്പോൾ തനിക്കു കോവിഡ് ബാധിച്ചപ്പോലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് തരാം .

കോവിഡിനെ അത്ര തമാശയായി ആരും കാണരുത്. കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൂടി വരികയാണല്ലോ. ജീവൻ സുരക്ഷിതമായിരിക്കാൻ ആരോഗ്യമാർഗനിർദേശങ്ങൾ പാലിക്കണം.
കോവിഡ് വന്നതോടെ ഞാനാകെ പെട്ടുപോയി . കടുത്ത ശരീരവേദനയും അസ്വസ്ഥതകളുമായിരുന്നു. മണം ഇല്ലാതായതോടെ രുചി നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാൻ വയ്യാതായി. കോവിഡ് മാറിയ ശേഷവും അസഹ്യമായ കാലുവേദനയൊക്കെയാണ്.മുൻപ് ഓടിച്ചാടി നടന്നിരുന്ന ഞാനാണ്. ഫ്ലാറ്റിലേക്കുള്ള സ്റ്റെപ്പ് നടന്നുകയറുകയാണ് പതിവ്. എന്നാൽ കോവിഡ് വന്നുപോയതോടെ ലിഫ്റ്റ് ഉപയോഗിക്കുകയല്ലാതെ രക്ഷയില്ല.