ചലച്ചിത്ര താരം നന്ദന വർമയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഹാക്കിങ് വാർത്ത പുറംലോകത്തെ അറിയിച്ചത്.
‘എന്റെ അക്കൗണ്ടിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള മോശം കമന്റുകളോ പോസ്റ്റുകളോ വന്നിട്ടുണ്ടെങ്കിൽ അതു ഞാനല്ലെന്ന് തിരിച്ചറിയുക. അത്തരത്തിലുള്ള കമന്റുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഒരുപാട് ആളുകൾ വിളിച്ചപ്പോഴാണ് ഞാനും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം മനസ്സിലാക്കുന്നത്’ നന്ദന പറഞ്ഞു.