അമ്പിളി ദേവി – ആദിത്യൻ ബന്ധം കൂടുതൽ തകർച്ചയിലേക്കോ…

ആദിത്യനുമായി പ്രശ്നങ്ങളുണ്ടെന്ന പ്രചരണത്തിൽ കഴമ്പുണ്ടെന്നുമൊക്കെയുള്ള വെളിപ്പെടുത്തലുമായി നടിയും നർത്തകിയുമായ അമ്പിളി ദേവി രംഗത്തെത്തിയതിന് പിന്നാലെ ആദിത്യനും മറുപടിയുമായി രംഗത്തെത്തിയിരുന്നു. അമ്പിളി ദേവിയുടെ ആരോപണങ്ങൾ തീർത്തും വ്യാജ ആരോപണങ്ങൾ മാത്രമാണെന്നും നടി വ്യക്തിപരമായി ആക്രമിക്കുകയാണെന്നും തെളിവുസഹിതം ഞാൻ എല്ലാം തുറന്നു പറഞ്ഞ് തന്റെ ഭാഗം ‍വ്യക്തമാക്കുമെന്നും ആദിത്യൻ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രതികരണത്തോട് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി അമ്പിളി ദേവിയും. മനോരമയോടാണ് അമ്പിളി ദേവിയുടെ പ്രതികരണം.

തനിക്ക് പേടിയാണ് എന്നും അയാളുടെ ഉള്ളിലാെരു ക്രിമിനൽ ഉണ്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു. ഈ തുറന്നു പറച്ചിലിന് പിന്നാലെ തനിക്ക് നല്ല പേടിയുണ്ടെന്നും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നതെന്നും അമ്പിളി പറയുന്നു. അതങ്ങനെ അല്ല എന്നതിന് തെളിവ് തന്റെ പക്കൽ തന്നെയുണ്ടെന്നും നടി പ്രതികരിച്ചു. മാധ്യമങ്ങളോട് തൻ്റെ ജീവിതത്തിലെ വിഷയം വെളിപ്പെടുത്തിയതോടെയാണ് കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ ചർച്ചയായി മാറിയത്.

ആദിത്യന് തൃശൂരിലെ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന കാര്യം താൻ തെളിവുകളോടെ തിരിച്ചറിഞ്ഞെന്നും ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും അമ്പിളി തുറന്ന് പറഞ്ഞിരുന്നു. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു ഈ വെളിപ്പെടുത്തൽ. ആ സ്ത്രീയ്ക്ക് 13 വയസ്സുള്ള മകനുണ്ടെന്നും താൻ മകനെ ഗർഭിണിയായിരിക്കവേ ആയിരുന്നു ഈ ബന്ധം തുടങ്ങിയതെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അമ്പിളി ദേവിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ആദിത്യനും രംഗത്തെത്തിയത്.