പ്രേക്ഷകരെ വിസ്മയിപ്പിച്ച മോർടൽ കോംപാറ്റ് ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസിനൊരുങ്ങുന്നു. മാർഷ്യൽ ആർട്സ് ഫാന്റസി ഫിക്‌ഷൻ ഗണത്തിൽപെടുന്ന ചിത്രം മോർടൽ കോംപാറ്റ് സീരിസിലെ മൂന്നാമത്തെ സിനിമയാണ്. സിനിമയുടെ ആദ്യ ഏഴ് മിനിറ്റ് രംഗം വാർണർ ബ്രദേർസ് യുട്യൂബിലൂടെ റിലീസ് ചെയ്തു.സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. എച്ച്ബിഒ മാക്സ് വഴി ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ചിത്രത്തിൽ ലൂവിസ് ടാൻ, ജെസിക്കാ മക്നമി, ജോഷ് ലോസൺ, ചിൻ ഹാൻ, ലൂഡി ലിൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. സൈമൺ മക്വോയിഡ് സംവിധാനം.