മോഹൻലാൽ നായകനായ ദൃശ്യം 2 റെക്കോർഡ് തുകയ്ക്കാണ് ആമസോണ്‍ വാങ്ങിയതെന്ന് തുടക്കം മുതല്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും തന്നെ തുകയുടെ വിവരങ്ങള്‍ പുറത്തു പറഞ്ഞിരുന്നില്ല.ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ്, 30 കോടിക്കാണ് ആമസോണ്‍ പ്രൈം ദൃശ്യം 2 വാങ്ങിയതെന്നും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തു.
സൽമാൻ ഖാൻ നായകനാകുന്ന രാധെയാണ് ഒടിടിയിലൂടെ റിലീസിനെത്തുന്ന അടുത്ത വമ്പൻ ചിത്രം. ഏകദേശം 230 കോടി രൂപയ്ക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. മെയ് 13ന് തിയറ്ററിലൂടെയും സീ ഫൈവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം റിലീസിനെത്തും.