‘നാം സ്വയം വിചാരിക്കുന്നതിനേക്കാൾ ശക്തനാണ് നമ്മൾ … ഈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും നന്ദി. നിങ്ങൾ പങ്കുവച്ച ചിത്രങ്ങളും മെസേജുകളും എന്നെ കുറച്ചൊന്നുമല്ല പ്രചോദിപ്പിച്ചത്. എന്നോടൊപ്പം ഈ യാത്ര പൂർത്തിയാക്കി ആഗ്രഹിച്ച മാറ്റം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.’
മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടി വേണ്ടി ശരീരം കുറച്ചു പുഷ്ടിപ്പെടുത്തേണ്ടി വന്നിരുന്നു. ശരീരഭാരം 93 ൽ നിന്ന് താഴേക്ക് കൊണ്ടുവരുക എന്നുള്ളത് ചെറിയ കാര്യമായിരുന്നില്ല.
മൂന്നു മാസം കൊണ്ട് 16 കിലോ കുറയ്ക്കുക എന്നുള്ളത് വലിയ കാര്യമാണ്. എനിക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയും. അതിനാദ്യം മനസ്സിനെയാണ് പരുവപ്പെടുത്തേണ്ടത്. മനസ്സിൽ ഒരു ഗോൾ സെറ്റ് ചെയ്യുക ശരീരത്തെ അതിനായി പരിശീലിപ്പിക്കുക, സ്വയം വിശ്വസിക്കുക. എന്നാൽ എല്ലാം സാധ്യമാകും. കാരണം ചിന്തകൾ വാക്കുകളും വാക്കുകൾ പ്രവർത്തനങ്ങളായി മാറും എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവർക്കും നന്ദി.
രഞ്ജിത്തിനും എന്റെ പരിശീലകൻ പ്രവീൺ, ബിഫിറ്റ് കൊച്ചി ജിം, കാക്കനാട്, ക്രിസ്റ്റോ സർ , ശ്യാം ബ്രോ, നിങ്ങൾ തന്ന പിന്തുണക്കു നന്ദി !!
സ്വപ്നം കാണുക,ലക്ഷ്യം വയ്ക്കുക, നേടുക !!! ഇതാണ് എന്റെ മന്ത്രം..അതിലാണ് ഞാൻ ജീവിക്കുന്നത് “ഉണ്ണി കുറിക്കുന്നു.
[…] […]