ഹോളിവുഡിൽ പുറത്തിറങ്ങിയ ഹൊറർ സിനിമകളില്‍ ഏറെ ഹിറ്റായ ഒന്നാണ് ‘കൺജറിങ്’.ഇപ്പോഴിതാ ആ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രേതബാധയുള്ള വീട്ടിൽ ഒരു കുടുംബം താമസിക്കാന്‍ എത്തുന്നതും ശേഷമുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണ് മുൻ ഭാഗത്തിൽ കാണിച്ചിരുന്നതെങ്കിൽ ഇക്കുറി എഡ്വേഡ് വാറൻ, ലോറയിൻ വാറൻ എന്ന പാരാസൈക്കോളജിസ്റ്റ് ദമ്പതികള്‍ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ചെന്നെത്തുന്ന പ്രശ്നങ്ങളിലേക്കാണ് സിനിമ പ്രമേയമാക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ തരുന്ന സൂചന.
മെക്കൽ കേവ്സ് ആണ് സംവിധായകൻ. കൺജറിങ് സീരിസിലെ മൂന്നാമത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലുള്ള എട്ടാമത്തെ സിനിമയുമാണിത്. മുൻ ചിത്രങ്ങളിലെ താരങ്ങളായ പാട്രിക് വിൽസൺ, വെര ഫർമിഗ എന്നിവർ തന്നെയാണ് പ്രധാനവേഷത്തിലുള്ളത്. കൺജറിങ് 2-ലെ കന്യാസ്ത്രീയെ ആസ്പദമാക്കി ഇറങ്ങിയ ദ് നൺ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്.