ലോക്ഡൗൺ കാലത്ത് എല്ലാവരും വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങിയപ്പോൾ സമയം എങ്ങനെ ക്രിയാത്മകമായി ചെലവഴിക്കാം എന്നതിന് മികച്ച മാതൃക കാട്ടിത്തരികയാണ് മലയാളികളുടെ പ്രിയതാരം.
വീടിനെയും മണ്ണിനെയും കൃഷിയെയും വളരെയധികം സ്നേഹിക്കുന്നയാളാണ് നടൻ മോഹൻലാൽ. ഷൂട്ടിങ് തിരക്കുകൾക്കിടയിലും വീണുകിട്ടുന്ന അവസരങ്ങളിൽ എറണാകുളം എളമക്കരയിലുള്ള വീട്ടിൽ നല്ലൊരു കൃഷിത്തോട്ടമുണ്ടാക്കുകയായിരുന്നു മോഹൻലാൽ. അതിന്റെ വിഡിയോ ഇതിപ്പോൾ അദ്ദേഹം തന്റെ ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ടു.