ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയെ ചെമ്പന്‍ വിനോദ് കാണിച്ചുതരും; സംവിധായകന്‍ വിനയന്‍

വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പിരിഡ് ഡ്രാമ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചിത്രീകരണം പുരോഗമിക്കുകയാണ്.പത്തൊമ്പതാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നതു നടൻ സിജു വില്‍സണ്‍ .ആറുമാസമായി സിജു ഈ വേഷത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. സിജുവിന്റെ കരിയറിലെ നാഴികക്കല്ല് ആയിരിക്കും പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകന്‍ വിനയന്‍.മൂവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് വിനയൻ കുറിച്ചു.

19-ാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദ് ജോസാണ്.മലയാളികള്‍ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പന്‍ അതിമനോഹരമായി ചെയ്തിട്ടുണ്ടെന്ന് വിനയന്‍ പറയുന്നു.

പുതുമുഖം നടി കയാദു ലോഹറാണ് നായിക. അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്ണ തുടങ്ങിയരാണ് മറ്റ് അഭിനേതാക്കൾ.ഇവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ നടന്‍മാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.