സണ്ണി ലിയോണ്‍ കേരളത്തിലെ റോഡിലൂടെ കാര്‍ ചേസിങ് വീഡിയോ കാണാം

സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്.വെറുമൊരു ഗസ്റ്റ് റോളിന് വേണ്ടിയല്ല സണ്ണിയുടെ വരവ്. ഷെരോ എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിട്ടാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം സംവിധാനം ചെയ്തു ശ്രദ്ധേയനായ ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ഷെരോ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലാണ് നടി ഉള്ളത്.

വെറുതേ വന്ന് പോവുന്ന ഒരു നായിക വേഷമല്ല ചിത്രത്തില്‍ സണ്ണി ലിയോണിന് എന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിയ്ക്കുന്നു. ചിത്രത്തില്‍ സണ്ണി ലിയോണിന് ഉഗ്രന്‍ ഒരു കാര്‍ ചേസിങ് ഉണ്ടെന്നാണ് വിവരം. കാര്‍ ചേസിങിന് മുന്‍പുള്ള ചില നിമിഷങ്ങള്‍ സണ്ണി ലിയോണ്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
കാര്‍ ചേസിങിനുള്ള തയ്യാറെടുപ്പ് എന്ന് പറഞ്ഞു കൊണ്ടാണ് കാര്‍ ഓടിയ്ക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. സിനിമയുടെ കഥയാണ് തന്നെ ആകര്‍ഷിച്ചത് എന്ന് നടി പറഞ്ഞിരുന്നു. ഷെരോ കൂടാതെ രംഗീല എന്ന സിനിമയും മലയാളത്തില്‍ സണ്ണി ലിയോണ്‍ കരാര്‍ ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

Recommended Articles

Leave a Reply

1 Comment