സല്‍മാന്‍ഖാന്‍ ദിഷയെ ചുംബിച്ചതു ചുണ്ടില്‍ ടേപ്പ് ഒട്ടിച്ചിട്ടാണോ ? പാപ്പരാസികൾക്കിടയിൽ ചൂടേറിയ ചർച്ച

സല്‍മാന്റെ പുതിയ ചിത്രമായ രാധെയുടെ ട്രെയിലര്‍ പുറത്ത് വന്നതു ഈ കഴിഞ്ഞ ദിവസമായിരുന്നു . ട്രെയിലര്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റുകയും ചെയ്തു.എന്നാല്‍ ചര്‍ച്ചയായത് ട്രെയിലറിലെ ഒരു രംഗമായിരുന്നു ,നായികയായ ദിഷ പഠാനിയെ സല്‍മാന്‍ ഖാന്‍ ചുംബിക്കുന്ന രംഗം ട്രെയിലറിലുണ്ടായിരുന്നു. ഈ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി .സിനിമകളില്‍ ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന് വര്‍ഷങ്ങളായി നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് സല്‍മാന്‍.

ചുംബന രംഗം കണ്ടതും തങ്ങളുടെ ഭായ് വാക്ക് തെറ്റിച്ചോ എന്നായി ആരാധകര്‍.എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ചില വിരുതന്മാരുടെ കണ്ടെത്തല്‍. ട്രെയിലറില്‍ ദിഷയെ സല്‍മാന്‍ ചുംബിക്കുന്ന രംഗത്തില്‍ ദിഷയുടെ ചുണ്ടില്‍ ടേപ്പ് ഒട്ടിച്ചതായാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വൈറലായി മാറുകയാണ്. അതേസമയം ദിഷയുടെ ചുണ്ടില്‍ ടേപ്പ് ഒട്ടിച്ചതിന് പിന്നില്‍ എന്തെങ്കിലും വിശദീകരണം ഉണ്ടാകുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. കഥാപാരമായി എന്തെങ്കിലും ലോജിക് ഇല്ലാതെ അങ്ങനെ ചെയ്യില്ലെന്ന് അവര്‍ പറയുന്നു.

താന്‍ സ്‌ക്രീനില്‍ ചുംബിക്കാത്തതിന് പിന്നിലെ കാരണം നേരത്തെ സല്‍മാന്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ഞാന്‍ സിനിമയുണ്ടാക്കുമ്പോള്‍ കുടുംബായിട്ട് കാണാന്‍ സാധിക്കണം. പരമാവധി ചെയ്യുക ഞാന്‍ ഷര്‍ട്ട് അഴിക്കുകയാണ്. ചില കുസൃതി നിറഞ്ഞ ഡയലോഗുകള്‍ ഉണ്ടാകും. പക്ഷെ സ്‌ക്രീനില്‍ ചുംബിക്കില്ല എന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്.രാധെ ഈദിനാണ് തീയേറ്ററുകളിലേക്ക് എത്തുക. ഒ ടി ടി യിലും റിലീസുണ്ടാകും. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.