കരൺ ജോഹർ ചിത്രം ദോസ്താന 2 വിൽ നിന്നും യുവനടൻ കാർത്തിക് ആര്യനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി കങ്കണ റണൗട്ട്. സുശാന്ത് സിങിനെപ്പോലെ കാർത്തിക് ആര്യനെയും ഇവർ ഒതുക്കാൻ ശ്രമിക്കുകയാണെന്നും കങ്കണ പറയുന്നു.
കങ്കണയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം……
സ്വന്തം നിലയിലാണ് കാർത്തിക് ഇവിടെ വരെ എത്തിയത്. അദ്ദേഹം ഇവിടെ തുടരുന്നതും ഒറ്റയ്ക്കു തന്നെയാണ്. കരൺ ജോഹറിനോടും കൂട്ടാളികളോടും എനിക്ക് ഒന്നേ പറയാനൊളളൂ. അയാളെ ഒറ്റയ്ക്കു വിടുക. അല്ലാതെ സുശാന്തിനു സംഭവിച്ചതുപോലേ പുറകെ നടന്ന് ഉപദ്രവിച്ച് തൂങ്ങി മരിക്കാൻ നിർബന്ധിതനാക്കരുത്.’
‘ഇതുപോലുള്ളവരെ പേടിക്കേണ്ട കാർത്തിക്. ഇതുപോലെ വൃത്തികെട്ട വാർത്തകളും റിലീസ് അനൗൺസ്മെന്റും ചെയ്ത് നിന്നെ തകർക്കാൻ അവർ നോക്കും. നീ നിശബ്ദനമായി ഇരിക്കുക. സുശാന്തിനെതിരെ അയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് ഇവർ പറഞ്ഞു പരത്തിയത്.’–കങ്കണ വ്യക്തമാക്കുന്നു.