15 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ബൈക്ക് റൈഡിംഗ് വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്.ബഹ്റിനിലൂടെ ഹാര്‍ലിഡേവിഡ്‌സണ്‍ സ്പോട്സ്റ്റർ 48 എന്ന ബൈക്കിൽ കറങ്ങുന്ന ഒരു വീഡിയോ ആണ് മംമ്ത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും മംമ്ത പങ്കുവെച്ചിട്ടുണ്ട്.
“എന്തിനാണ് മറ്റൊരാൾ നിങ്ങളെ റൈഡിനു കൊണ്ടുപോവാൻ കാത്തിരിക്കുന്നത്, നിങ്ങൾക്കു തന്നെ അതിനു സാധിക്കുമ്പോൾ”.
ബൈക്ക് ഓടിക്കുക എന്ന തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം 15 വർഷങ്ങൾക്കു ശേഷം വീണ്ടും ചെയ്യുന്നതിന്റെ സന്തോഷവും.
സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ടൗണിലൂടെ സ്വതന്ത്രമായി ബൈക്ക് ഓടിച്ചു നടക്കാനുള്ള അവസരങ്ങൾ ഇല്ലാതാവുകയായിരുന്നുവെന്നും ആ പഴയ ബാംഗ്ലൂർ ദിവസങ്ങൾ തനിക്ക് മിസ് ചെയ്യുന്നുവെന്നും മംമ്ത കുറിക്കുന്നു.
View this post on Instagram
“Killer! എന്നെയും ഒരു റൈഡിനു കൊണ്ടുപോവൂ,” എന്നാണ് D4 ഡാൻസിലൂടെ ശ്രദ്ധ നേടിയ ഡാൻസർ നീരജ് ബവ്‌ലേച്ചയുടെ കമന്റ്.അടിപൊളി എന്നാണ് മംമ്തയുടെ വീഡിയോയ്ക്ക് സൗബിൻ കമന്റ് ചെയ്തിരിക്കുന്നത്.