സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർഥിന് പിന്തുണയുമായി ശശി തരൂർ എംപി.
കോവിഡ് വ്യാപനം രൂക്ഷമായതോടെകേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് സിദ്ധാർഥ് രംഗത്തെത്തിയിരുന്നു. മോദിയുടെ പഴയ ട്വീറ്റുകളും കുത്തിപ്പൊക്കിയായിരുന്നു വിമർശനം. അതിന് പിന്നാലെയാണ് താരത്തിന് നേരെ സൈബർ ആക്രമണമുണ്ടായത്.താരത്തിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സ്റ്റാൻഡ് വിത്ത് സിദ്ധാർഥ് എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. #StandWithSiddharth
ശശി തരൂർ ഇന്റെ ട്വീറ്റ് വായിക്കാം …
എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രൊപ്പഗാണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹത്തിലുള്ള വില്ലന്‍മാര്‍ സിനിമയില്‍ ഉള്ളവരെക്കാള്‍ ഭയാനകമാണ്. അത് ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല എന്നതാണ് കാരണം. വളരെ വിരളമായി സിദ്ധാര്‍ഥിനെ പോലുള്ളവർക്കെ അതിന് കഴിയൂ.
ഞങ്ങളുടെ ഒരു പടതന്നെ നിങ്ങൾക്കൊപ്പമുണ്ട്, ഒരിക്കലും പിന്മാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി.
‘സിദ്ധാര്‍ഥ് ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഒരിക്കലും പിന്‍മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങള്‍ക്കൊപ്പമുണ്ട്. തളരാതെ ഇരിക്കു. നിങ്ങള്‍ക്കും കുടുംബത്തിനും എല്ലാവിധ സ്‌നേഹവും നേരുന്നു.’എന്നാണ് പാർവതി ട്വീറ്റ് ചെയ്തു.