BIGG BOSS വീട്ടിലേക്കില്ല ;എനിക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി നേർന്നു ഡിംപല്‍

ബിഗ് ബോസ് താരം ഡിംപല്‍ ഭാലിന്റെ പിന്മാറ്റ്ം ആരാധകരെയും നിരാശയിലാക്കിയിരുന്നു. അപ്രതീക്ഷിതമായി ഡിംപലിന്റെ പിതാവിന്റെ വേര്‍പാടുകാരണം ഡിംപല്‍ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. പ്രേക്ഷകരും ഡിംപലിന്റെ മടങ്ങി വരവിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. എന്നാല്‍ ഡിംപല്‍ തിരിച്ച് വരില്ലെന്നുള്ള സൂചനയാണ് ഇപ്പോള്‍ കിട്ടുന്നത്. ഡിംപല്‍ തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ താനിനി വരാന്‍ സാധ്യതയില്ലെന്ന് പറഞ്ഞത്.

‘എല്ലാവര്‍ക്കും നമസ്‌കാരം.
ഇത്രയും ദിവസം ഞാന്‍ എന്റെ മമ്മിയുടെയും സഹോദരിമാരുടെയും കൂടെ ആയിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എന്റെ ആവശ്യം ഉള്ളത് അവര്‍ക്കാണ്. എല്ലാവരും ഒന്നിച്ച് അങ്ങോട്ടുമിങ്ങോട്ടുള്ള പിന്തുണയാണ് ആവശ്യമെന്ന് ഞാന്‍ ചിന്തിച്ചു. അതിനൊപ്പം എന്റെ കണ്ണീരൊപ്പിയ ഓരോ കുടുംബത്തിനും ഓരോ കുടുംബമെന്ന് ഞാന്‍ പറഞ്ഞത് നിങ്ങളെയാണ്. നിങ്ങള്‍ തന്ന ആ വാക്കുകള്‍ ഞാന്‍ വായിച്ചിരുന്നു. എനിക്കും എന്റെ അച്ഛനും കുടുംബത്തിനും തന്ന എല്ലാ സ്‌നേഹം വലിയൊരു പ്രചോദനമാണ്. എനിക്ക് തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഈ നിമിഷത്തില്‍ എന്റെ കുടുംബത്തിന്റെ നന്ദി രേഖപ്പെടുത്തുകയാണ്.

 

View this post on Instagram

 

A post shared by Dimpal Bhal (@dimpalbhal)