തൻ്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ശരീരഭാരം കുറയ്ക്കുന്നതിനായി ഉണ്ണി മുകുന്ദൻ സഹായിച്ചതിനെ കുറിച്ച് വാചാലയായിരിക്കുകയാണ് അനു സിതാര. ഹാഫ് സാരി ചുറ്റിയുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അനു സിതാര തൻ്റെ മേക്കോവറിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
അടുത്തിടെയായി അനു സിതാരയുടെ ശരീരഭാരം കൂടിയിരുന്നു. ഇത് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരൊക്കെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനു ലഭിച്ച പ്രതികരണങ്ങളെ തുടർന്നാവാം താരം ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചത് എന്നാണ് ആരാധകരും പറയുന്നത്.
ഭാരം കുറയ്ക്കണമെന്ന് താൻ തീരുമാനിച്ചപ്പോഴാണ് നല്ല ഒരു ട്രെയിനറിനായി താൻ അന്വേഷിച്ച് തുടങ്ങിയതെന്നും തൻ്റെ ബോഡി ട്രിം ചെയ്യാനായി നല്ല ട്രെയിനറെ അറിയുമോ എന്ന് അന്വേഷിക്കാനാണ് ഉണ്ണി മുകുന്ദനെ വിളിച്ചതെന്നും എന്നാൽ അദ്ദേഹം തന്നെ മികച്ച ഒരു ഡയറ്റ് പ്ലാൻ പറഞ്ഞു തരുകയായിരുന്നുവെന്നും,
ഒരു മാസം കൊണ്ട് താൻ കുറച്ചത് ആറ് കിലോ ആണെന്നും ഇപ്പോഴും അത് തുടരുകയാണെന്നും അനു സിതാര സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നു.എങ്ങനെ ഡയറ്റ് ചെയ്യണമെന്ന് കൃത്യമായി തന്നെ പഠിപ്പിച്ചത് ഉണ്ണിയേട്ടനാണ് എന്നും ഉണ്ണിയേട്ടന് ഒരുപാട് നന്ദിയുണ്ടെന്നും അനു സിതാര ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മൂന്നു മാസം കൊണ്ട് 16 കിലോ കുറയ്ക്കുക എന്നുള്ളത് വലിയ കാര്യമാണ്. എനിക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും കഴിയും. അതിനാദ്യം മനസ്സിനെയാണ് പരുവപ്പെടുത്തേണ്ടത്. മനസ്സിൽ ഒരു ഗോൾ സെറ്റ് ചെയ്യുക ശരീരത്തെ അതിനായി പരിശീലിപ്പിക്കുക, സ്വയം വിശ്വസിക്കുക. എന്നാൽ എല്ലാം സാധ്യമാകും – ഉണ്ണി മുകുന്ദൻ
[…] […]