ഹെലൻ ഓഫ് സ്പാർട്ടയും അരുൺ സ്‌മോക്കിയും തമ്മിൽ പ്രണയം വൈറൽ

സോഷ്യൽമീഡിയയിലെ താരങ്ങളാണ് അരുൺ സ്മോക്കിയും ധന്യയും.
ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ ടിക് ടോകിൽ പേരെടുത്തയാളാണ് ധന്യ എസ് രാജേഷ്. കാസർകോഡ് സ്വദേശികളായ രാജേഷ്, സുജ ദമ്പതികളുടെ മകൾ സോഷ്യൽമീഡിയ ലോകത്ത് വൈറലായത് പെട്ടെന്നാണ്. ധന്യയുടെ പുതിയ മ്യൂസിക് വീഡിയോ ‘പറവ’ യൂട്യൂബിൽ വൈറലായിരിക്കുകയാണ്.

യൂട്യൂബ് വ്ളോഗറായി ശ്രദ്ധേയനുമായ അരുൺ സ്മോക്കിയോടൊപ്പമാണ് ‘പറവ’ എന്ന മ്യൂസിക് വീഡിയോയിൽ ധന്യ അഭിനയിച്ചിരിക്കുന്നത്.സോൾട്ട് മാംഗോ ട്രീ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

പ്രണയരംഗങ്ങളാൽ സമ്പന്നമായ മ്യൂസിക് വീഡിയോയിൽ ഇരുവരും ചേർന്നുള്ളൊരു യാത്രയാണ് പ്രമേയo. ഉയിരുയിരേ നിറവാർന്നിതാ മുഖിലലയേ കനവുകളായ്..എന്ന് തുടങ്ങുന്ന ഗാനം എഴുതിരിക്കുന്നത് ജോയേൽ മാത്യുവാണ്,സംഗീതം രാഹുൽ രാജ് തോട്ടത്തിലും ,ഗാനം ആലപിച്ചിരിക്കുന്നത് ദേവിദാസ് ബാലചന്ദ്രനുമാണ്. ക്യാമറയും സംവിധാനവും നിസാമുദ്ദീൻ നാസറാണ്,എഡിറ്റിങ് ഉണ്ണികൃഷ്ണൻ എസ്.