Money Heist 5 ടീസര്‍ പുറത്തിറങ്ങി, റിലീസ് പ്രഖ്യാപിച്ചു

ലോകമൊട്ടാകെ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസ് മണി ഹയിസ്റ്റ് അഞ്ചാം സീസണ്‍ റിലീസ് പ്രഖ്യാപിച്ചു. 10 എപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹയിസ്റ്റിന്‌ അവസാനമാകും. ആദ്യ വോള്യം സെപ്തംബര്‍ 3 നും രണ്ടാം വോള്യം ഡിസംബര്‍ 3 നും റിലീസ് ചെയ്യും.

സീരീസിലെ ഏറ്റവും സംഘര്‍ഭരിതമവും ചെലവേറിയതുമായ എപ്പിസോഡുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.റിലീസ് പ്രഖ്യാപനത്തോടൊപ്പം ഒരു ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

 

2017-ലാണ് മണി ഹയിസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ‘ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍  സ്പാനിഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹയിസ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹൈയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

2020-ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹയിസ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. അതിനാല്‍ തന്നെ നെറ്റ്ഫ്ളിക്‌സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്.

മണി ഹെയ്സ്റ്റ് 5, ദി വിച്ചർ 2, യൂ 3, കോബ്ര കൈ 4 എന്നിവ ഉൾപ്പെടെ മറ്റ് പ്രമുഖ ഷോകൾ 2021 ന്റെ രണ്ടാം പകുതിയിൽ പുറത്തിറങ്ങുമെന്ന് നെറ്റ്ഫ്ലിക്സ് സ്ഥിരീകരിച്ചു.

ലോകമെമ്പാടുമുള്ള മണി ഹെയ്സ്റ്റ് 5 ആരാധകർ 2021 മെയ് മാസത്തിൽ എത്തുമെന്ന് കാത്തിരിക്കുന്നതിനിടയിലാണ് കൊറോണ വൈറസ് പാൻഡെമിക് കാരണം റീലീസ് മാറ്റിവച്ചത് .

നെറ്റ്ഫ്ലിക്സ് അതിന്റെ അഞ്ചാം സീസൺ La Casa De Papel “ലാ കാസ ഡി പാപ്പൽ” അല്ലെങ്കിൽ “മണി ഹെയ്സ്റ്റ്” കഴിഞ്ഞ ഓഗസ്റ്റിൽ എത്തുമെന്നാണ് പ്രദീക്ഷിച്ചതു. നാലാം സീസൺ 2020 ഏപ്രിലിൽ എത്തിയതു കാരണം അഞ്ചാം സീസൺ ഈ വർഷം ഇതേ സമയത്താണ് എത്തുമെന്നാണ് പ്രദീക്ഷിച്ചതു ,എന്നാൽ അതിന്റെ റീലീസ് ഇപ്പോൾ 2021 ന്റെ രണ്ടാം പകുതിയിലേക്ക് മാറ്റി.

ആദ്യ പാദ വരുമാന റിപ്പോർട്ടിൽ ഓഹരി ഉടമകൾക്ക് നെറ്റ്ഫ്ലിക്സ് അയച്ച കത്തിൽ, 2021 ന്റെ രണ്ടാം പകുതിയിൽ ‘ മണി ഹെയ്സ്റ്റ് ‘ അഞ്ചാമത്തെയും അവസാനത്തെയും സീസൺ പ്രദർശിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു.
റിലീസിനെപ്പറ്റി നെറ്റ്ഫ്ലിക്സ് കമ്പനി -സിഇഒയും ചീഫ് കണ്ടന്റ് ഓഫീസറുമായ ടെഡ് സരണ്ടോസ് കമ്പനിയുടെ ആദ്യ പാദ സാമ്പത്തിക നിക്ഷേപ റിപ്പോർട്ട് വീഡിയോയിൽ ഇത് വെളിപ്പെടുത്തി.