പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം മലയാളത്തിലെ ഒരു നടന്മാര്ക്കും ഇല്ലാത്തത് എന്താണെന്ന സംവിധായകന് ഒമര്‍ ലുലുവിന്റെ ചോദ്യത്തിന് അല്‍ഫോണ്‍ പുത്രന്റെ മറുപടി.കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിലൂടെ ഇങ്ങനെയൊരു ചർച്ചയ്ക്ക് ഒമർ ലുലു വഴി വച്ചത്.
ഇതൊരു ഫാൻ ഫൈറ്റ് അല്ല തുറന്ന ചർച്ചയാണെന്ന ആമുഖത്തോടെയായിരുന്നു ഒമറിന്റെ കുറിപ്പ്.
No Fan Fight An Open Discussion ??
രജനി,ചിരഞ്ജീവി,അല്ലൂ അര്ജ്ജുന്,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാര്‍ഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത് ?
ഒമര്‍ ലുലുവിന്റെ ചോദ്യത്തിന് പിന്നാലെ അൽഫോൻസ് പുത്രൻ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നത്.
“അഭിനയം, ഡാൻസ്, ഫൈറ്റ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇത് മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്.. എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോൾ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്.”
അല്‍ഫോണ്‍സിന്റെ ഈ മറുപടിക്ക് പിന്നാലെ ഒമര്‍ ലുലുവിന്റെ വിശദീകരണം ഇങ്ങനെ.
ഇവിടെ കേരളത്തില്‍ വിജയ് സിനിമക്ക് കിട്ടുന്ന ഇനീഷ്യല്‍ മാത്രം നോക്കിയാല്‍ മതി അതിന്റെ പകുതി എങ്കിലും ഇനീഷ്യല്‍ നമ്മുടെ ഏതെങ്കിലും നടന്മാര്ക്ക് അന്യ സംസ്ഥാനത്ത് കിട്ടുമോ ?