ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ F9 മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ സീരിസുകളിൽ ഗംഭീര ആക്‌ഷൻ സീക്വൻസുകളുമായാണ് ഒൻപതാം ഭാഗം റിലീസിനെത്തുന്നത്, ഏകദേശം ഇരുന്നൂറോളം ആഡംബര കാറുകളാണ് തകർത്തുതരിപ്പണമാക്കുന്നത്.
2017ൽ റിലീസ് ചെയ്ത ദ് ഫേറ്റ് ഓഫ് ദ് ഫ്യൂരിയസിന്റെ സീക്വൽ ആയാകും ഈ ചിത്രം റിലീസിനെത്തുക. ടൊറെറ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്താണ് പുതിയ കഥയുടെ തുടക്കം.വിന്‍ ഡീസൽ, മിഷെല്ലെ, ജോർദാന, ടൈറെസ്, നതാലി, ജോൺ സീന, ചാർലൈസ് തെറോൺ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജൂൺ 22ന് തിയറ്ററുകളിലെത്തും.