മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘രാ’ അണിയറയിൽ ഒരുങ്ങുന്നു. ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി.
‘നൈറ്റ്ഫാൾ പാരനോയ’ എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന ‘രാ’ പാട്ടും ഡാൻസും കോമഡിയും ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.മലയാള ഭാഷയിലെ ആദ്യത്തെ സോംബി ചിത്രമായ റാ, സോംബി ആരാധകർക്കും പൊതു പ്രേക്ഷകർക്കും ഒരു അദ്വിതീയ അനുഭവമായിരിക്കും. ലോക്കഡോൺ രാത്രിയിലെ ഞെട്ടിപ്പിക്കുന്ന ചില നിമിഷങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ ചുറ്റിക്കറങ്ങുന്നത്. വികാരങ്ങളിൽ മുഴുകാൻ തയ്യാറാകുക, അതിശയകരമായ വിഷ്വലുകൾ അനുഭവിച്ചുകൊണ്ട് പുതിയ ശബ്ദ തരംഗങ്ങളിലൂടെ നീന്തുക.
തമിഴിൽ ‘ബ്രഹ്മപുരി’ എന്ന ഹൊറർ ചിത്രം ഒരുക്കിയ കൊച്ചിക്കാരനായ കിരൺ മോഹൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. രചന നിർവ്വഹിച്ചിരിക്കുന്നത്, പൃഥ്വിരാജ് നായകനായ ഹൊറർ ചിത്രം ‘എസ്ര’യുടെ സഹരചയിതാവായ മനു ഗോപാലാണ്. ഒലാല മീഡിയയുടെ ബാനറിൽ അബീൽ അബൂബേക്കറാണ് ‘രാ’ യുടെ നിർമ്മാതാവ്.