ടോം ഹാർഡി നായകനാകുന്ന അമേരിക്കൻ സൂപ്പർഹീറോ ചിത്രം വെനം രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് ആൻഡി സെർകിസ് ആണ്. വില്ലൻ കഥാപാത്രമായ കാർണേജിനെ അവതരിപ്പിക്കുന്നത് വൂഡി ഹാരെൽസൺ ആണ്. മിഷല്ലെ വില്യംസ്, നയോമി ഹാരിസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടോം ഹാർഡിയുടെ കഥയ്ക്ക് കെല്ലി മാർസെൽ തിരക്കഥ എഴുതുന്നു.