മലയാളികളുടെ പ്രിയനായികയാണ് അനു സിതാര. മിശ്രവിവാഹിതരായ തൻ്റെ അച്ഛനെയും അമ്മയെയും പറ്റി താരം പലപ്പോഴായി വിവിധ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് സമൂഹമാധ്യമത്തിൽ പങ്കു വച്ച പോസ്റ്റിൽ വർഗീയ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടി നൽകി നടി അനു സിത്താര.
‘പരിവർത്തനം എങ്ങോട്ട് ?’
‘പരിവർത്തനം എങ്ങോട്ട് ?’ എന്ന് ചോദിച്ചയാൾക്ക് ‘മനുഷ്യനിലേക്ക്’ എന്ന മറുപടി നൽകിയ താരത്തിന് കയ്യടികളുമായി ആരാധകരും ഒപ്പം നിന്നു.
‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്.’ താരത്തിന്റെ കമന്റ് പങ്കു വച്ച് ആരാധകരിൽ ഒരാൾ കുറിച്ചതിങ്ങനെ. ഒരുപാട് പേരാണ് അനുവിന്റെ ധീരമായ മറുപടിയെ പ്രകീർത്തിച്ച് സമൂഹമാധ്യമത്തിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
ഒരു മാസം കൊണ്ട് ആറ് കിലോ കുറച്ച് സ്ലിം ബ്യൂട്ടിയായി അനു സിതാര – ട്രെയ്നർ Unnimukundan