ബിരിയാണിയിലെ കിടപ്പറ രംഗങ്ങള്‍ അശ്ലീല വെബ്‌സൈറ്റിൽ , നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍ പെട്ടു

സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള സിനിമാ പ്രേമികള്‍ക്കിടയില്‍ വളരെയധികം ചര്‍ച്ചയായ സിനിമയായിരുന്നു ബിരിയാണി. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത് കനി കുസൃതിയായിരുന്നു, കനിയെ തേടി മികച്ച നടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം എത്തുകയും ചെയ്തിരുന്നു.

ഈയ്യടുത്തായിരുന്നു ചിത്രം OTT ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. പിന്നാലെ വല്ലാത്തൊരു അവസ്ഥയിലാണ് ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍.
ചിത്രത്തില്‍ കനിയുടെ ഭര്‍ത്താവ് ആയ നാസര്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ താന്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് ജയചന്ദ്രന്‍.

സിനിമയിലെ കിടപ്പറ രംഗങ്ങൾ ഏതോ അശ്ലീല സിനിമയിലെ രംഗങ്ങളാണെന്ന മട്ടിൽ ചില പോൺ വെബ്സൈറ്റുകളിലും, സമൂഹ മാധ്യമങ്ങളിൽ വഴിയും വ്യാപകമായി പ്രചരിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണു സിനിമയിൽ കനിയുടെ ഭർത്താവ് ആയി അഭിനയിച്ച തോന്നയ്ക്കൽ ജയചന്ദ്രൻ എന്ന നടൻ. ഖദീജയും നസീറും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ സിനിമയുടെ ഇതിവൃത്തത്തിൽ ഒഴിവാക്കാൻ പറ്റാത്തവയാണ്.നഗ്നത പ്രദർശിപ്പിക്കുന്ന ഈ രംഗങ്ങളാണു സിനിമാദൃശ്യങ്ങളിൽ നിന്നു വെട്ടിമാറ്റി ചിലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അതു തോന്നയ്ക്കൽ ജയചന്ദ്രന്റെ നാട്ടിലെ പലരുടെ ഫോണുകളിലുമെത്തി.ലൈംഗിക രംഗങ്ങള്‍ എന്ന പേരിലൂടെയാണ് ഈ ഭാഗങ്ങള്‍ വാട്‌സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വളരെ മോശം കമന്റുകളോടെയാണ് ആ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു

ബിരിയാണി എന്ന സിനിമ കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണെന്ന് അറിയാം. എന്നാല്‍ സിനിമ കാണാത്ത വലിയൊരു വിഭാഗമുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തുന്നത്. അതില്‍ തന്റെ നാട്ടുകാരും ബന്ധുക്കളുമുണ്ടെന്നും ജയചന്ദ്രന്‍ പറയുന്നു. താനൊരു നാട്ടിന്‍പുറത്തുകാരനാണ്. അവിടുത്തെ പലര്‍ക്കും താനൊരു സിനിമയില്‍ അഭിനയിച്ചതാണ് ഇതെന്ന് അറിയില്ല.

ശരിക്കും സങ്കടകരമായ കാര്യമാണ്. നല്ലൊരു സിനിമ ചെയ്തിട്ടും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു. 20 വർഷത്തോളമായി പ്രഫഷനൽ നാടകരംഗത്തു നിറഞ്ഞു നിൽക്കുന്ന, അനവധി ടെലിവിഷൻ മിമിക്സ് പ്രോഗ്രാമുകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ജയചന്ദ്രൻ രാജ്യാന്തര തലത്തിൽ അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയ സിനിമയിൽ പ്രധാനപ്പെട്ട വേഷം ചെയ്തുവെന്നു നാട്ടുകാർ അറിഞ്ഞു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അതേസമയം നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.