കേരളത്തിൽ ഏറെ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണി. തന്നെ ഇത്രയേറെ നെഞ്ചിലേറ്റുന്ന നാല് മലയാളി ആരാധകരുടെ ചിത്രം സണ്ണി ലിയോണി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. കുടുംബവുമൊത്ത് സണ്ണി ലിയോണി തിരുവനന്തപുരത്തുണ്ടായിരുന്നപ്പോൾ പകർത്തിയ ചിത്രമാണിത്.
കായലിൽ ബോട്ടു സഫാരി നടത്തുകായിരുന്ന സണ്ണിയെ കണ്ടതും ആർപ്പു വിളിക്കുന്ന നാല് സുഹൃത്തുക്കളാണിവർ. ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പോസ്റ്റ് ചെയ്ത് ഇവർ ആരെല്ലാമാണെന്നു കണ്ടെത്താൻ വേണ്ടിയാണ് സണ്ണിലിയോണി ശ്രമിച്ചത്. ഇപ്പോളിതാ ആ ആരാധകരെ സണ്ണി തന്നെ കണ്ടെത്തിയിരിക്കുകയാണ്.
സിജിൻ, ലീൻ വിനോദ്, സച്ചു , സ്റ്റെവിൻ എന്നിവരാണ് ഈ ചിത്രത്തിലുള്ളത്. ഇവർക്ക് സണ്ണി നന്ദി അറിയിക്കുന്നുമുണ്ട്. തന്നോട് ഇത്രയും ആരാധനയുള്ള അവർ സുരക്ഷിതരായിരിക്കട്ടെ എന്നും ഇപ്പോൾ അവർ മാസ്ക് ധരിക്കുമായിരിക്കുമെന്നുമാണ് സണ്ണി മറുപടി നൽകിയത്.
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സണ്ണി ലിയോണി ഇപ്പോൾ മൂന്നാറിലാണ്.