മാർട്ടിൻ പ്രാക്കാട്ട് ചിത്രം നായാട്ടിലെ ജോജുവിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാർ റാവു. രാജ്കുമാറിന്റെ അഭിനന്ദന സന്ദേശം ജോജുവാണ് സ്വന്തം സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്.
രാജ്കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
“എന്തൊരു ഗംഭീര പ്രകടനമാണ് സർ! സിനിമയും ഇഷ്ടപ്പെട്ടു. ഇനിയും ശക്തമായി മുന്നോട്ടു പോവുക. ഇതുപോലെ വിസ്മയകരമായ പ്രകടനത്തിലൂടെ ഞങ്ങൾ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുക! “
അഭിനയത്തെ അഭിനന്ദിച്ച ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന് നന്ദി പറഞ്ഞ് നടൻ ജോജു ജോര്‍ജ്.അപ്രതീക്ഷിതമായി ലഭിച്ച അഭിനന്ദനത്തിലുള്ള സന്തോഷം മറച്ചു വയ്ക്കാതെയായിരുന്നു ജോജുവിന്റെ പ്രതികരണം.
“എന്തു പറയണമെന്ന് അറിയില്ല… ഹൃദയത്തെ തൊടുന്ന വാക്കുകൾ. ഇതിൽപരം ആനന്ദം വേറെന്തുണ്ട്! പ്രിയപ്പെട്ട നടനിൽ നിന്ന് ഇത്തരമൊരു അഭിനന്ദനം ലഭിക്കുന്നതു തന്നെ വലിയ അംഗീകാരമാണ്. നായാട്ടിനു ലഭിക്കുന്ന ആദ്യ പുരസ്കാരം ആണിത്,” ജോജു കുറിച്ചു.
മെയ് 9നാണ് ജോജു, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരൊന്നിച്ച നായാട്ട് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ജോജു അവതരിപ്പിച്ച മണിയൻ എന്ന പൊലീസ് കഥാപാത്രം ഏറെ ചർച്ചയായി.
[…] നായാട്ടിന് ആദ്യ അവാർഡ് നൽകിയ രാജ്കുമ… […]