കുഞ്ചാക്കോ ബോബനെയും ജോജു ജോര്‍ജ്ജിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. നായാട്ടിന്റെ ക്ലൈമാക്സ് ആണ് ചിത്രത്തെ കുറിച്ച് സംസാരിക്കുന്നവര്‍ എടുത്ത് പറയുന്ന കാര്യം. ഈ ക്ലൈമാക്സ് ഒരു ധീര തീരുമാനമായിരുന്നു എന്ന് തിരക്കഥാകൃത്തും സമ്മതിക്കുന്നു.
ജോസഫ് എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ക്ലൈമാക്സ് ആളുകളെ വേട്ടയാടുന്നു. മാര്ട്ടിന് ചേട്ടനും ഞാനും ക്ലൈമാക് ഇത് മതി എന്ന് തീരുമാനിയ്ക്കുന്ന ഒരു നിമിഷമുണ്ട്. ആ നിമിഷം വളരെ അപകടം നിറഞ്ഞതാണെന്ന് സിനിമ കണ്ടവര്‍ക്ക് അറിയാം. എന്നാല്‍ എനിയ്ക്കും മാര്ട്ടിന് ചേട്ടനും അതിൽ ഉറച്ച് നില്ക്കാന് കഴിയുകയും ഇങ്ങനെയൊരു ക്ലൈമാക്സില്‍ തന്നെ ചിത്രം റിലീസ് ചെയ്യാന്‍ പറ്റിയതും ഏറെ സന്തോഷം നല്കുന്ന കാര്യമാണ്. ക്ലൈമാക്സില്‍ കുറച്ച് കൂടെ സിനിമാറ്റിക്കായ ട്വിസ്റ്റുകള്‍ വരുത്തി എല്ലാം തെളിയിക്കുന്ന ഒരു ക്ലൈമാക്സ് കൊണ്ടുവരാമായിരുന്നു. അങ്ങനെ അല്ലാത്തത് കൊണ്ടാണ് ഇതൊരു മാര്ട്ടിന് പ്രക്കാട്ട് ചിത്രമായി മാറുന്നത്. കഥയല്ല, കഥയ്ക്കപ്പുറം അത് വിഷ്വല്‍ ചെയ്തു വരുമ്പോഴാണല്ലോ സിനിമ സംഭവിയ്ക്കുന്നത് – ഷാഹി കബീര്‍ പറഞ്ഞു.
നായാട്ടിന് ആദ്യ അവാർഡ് നൽകിയ രാജ്കുമാര് റാവുവിന് നന്ദി പറഞ്ഞ് ജോജു