സോഷ്യൽ മീഡിയ ട്രോളുകൾക്കെതിരെ പ്രതികരിച്ച് മേജർ രവി. ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. എന്നാൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളാണ് താനെന്നും, ഇത്തരത്തിൽ ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക് ലൈവിലായിരുന്നു മേജർ രവിയുടെ പ്രതികരണം.