ഒമർ ലുലുവിന്റെ ‘ജാന മേരെ ജാന’ ഗാനം തരംഗമാകുകയാണ് .ഇപ്പോൾ ഗാനത്തെ പ്രകീർത്തിച്ചുകൊണ്ടു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു മുന്നോട്ട് വന്നു .
‘ജാന മേര ജാന’ വിനീത്ന്റെ മധുരമായ ശബ്ദം ഈ ഗാനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ട് പോകുമെന്ന് ഉറപ്പാണ്. ഗായകൻ വിനീത് ശ്രീനിവാസനുമായി ഒമർ ലുലു രണ്ടാം തവണയാണ് സഹകരിക്കുന്നത്.ഇരുവരുടെയും ആദ്യത്തെ അസോസിയേഷൻ ‘മാണിക്യ മലരായ പൂവി’ ഒരു സെൻസേഷണൽ ഹിറ്റ് ആയിരുന്നു.
ഒമർ ലുലുവിന്റെ നേതൃത്വത്തിൽ ‘ജാന മേരെ ജാന’ പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച ഗാനമാണ്. മുസ്തഫ അബൂബക്കർ ക്യാമറ കൈകാര്യം ചെയ്യുകയും എഡിറ്റിംഗ് കളർ ഗ്രേഡിംങ് എന്നിവ അച്ചു വിജയനും ആണ് വഹിച്ചിരുന്നത്.
ഒമർ ലുലു സ്വന്തമായി ആരംഭിച്ച തന്റെ സ്വന്തം യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. എല്ലാ പ്രാവശ്യത്തെയും പോലെ തന്നെ വീഡിയോ 1 മില്യൺ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.