സൂപ്പർഹിറ്റ് വെബ് സീരിസ് The Family Man 2 : Trailer എത്തി

2019ൽ ആമസോൺ പ്രൈമിൽ റിലീസായ മനോജ് ബാജ്പേയ് കേന്ദ്ര കഥാപാത്രമായെത്തിയ ഹിന്ദി ത്രില്ലർ വെബ്സീരീസ് ദ ഫാമിലി മാനിന് രണ്ടാം സീസൺ വരുന്നു.ജൂൺ 4 മുതൽ സീസൺ 2 സ്ട്രീം ചെയ്തു തുടങ്ങും.

രണ്ടാം സീസണിൽ സാമന്ത അക്കിനേനി കൂടി ഭാ​ഗമാകുന്നുണ്ട്,സാമന്ത ആദ്യമായാണ് ഒരു സീരീസിൽ എത്തുന്നത്.രാജി എന്ന തീവ്രവാദിയുടെ വേഷമാണ് സമാന്തയ്ക്ക്. കൂടാതെ ഷരിബ് ഹഷ്മി, പ്രിയാമണി സീമാ ബിശ്വാസ്, ധർശൻ കുമാർ, ശ്രേയ ധന്വന്തരി, ഷഹാബ് അലി, ദേവദർശിനി ചേതൻ തുടങ്ങിയവരും രണ്ടാം സീസൺറെ ഭാ​ഗമാകുന്നു.ഫാമിലി മാനിന്റെ ആദ്യ സീസനിൽ മലയാളി താരം നീരജ് മാധവും പ്രധാന വേഷത്തിലെത്തിയിരുന്നു.

രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണ് ഫാമിലി മാന്റെ സംവിധായകരും നിർമാതാക്കളും.നാഷനൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യുടെ സാങ്കൽപിക ബ്രാ‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.ഇത്തവണ ചെന്നൈയിലേയ്ക്കാണ് ശ്രീകാന്ത് തിവാരിയുടെ വരവ്.