ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…!! അശ്ലീല കമന്റിന് അശ്വതി നൽകിയ മറുപടി

അശ്ലീല കമന്റിന് അതിമനോഹരമായ മറുപടി; അശ്വതിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ടയാൾക്ക് അതിമനോഹരമായ മറുപടി നൽകി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്വതി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രത്തിന് താഴെയാണ് ഒരാൾ ശരീരഭാ​ഗത്തെ പ്രതിപാദിച്ച് അശ്ലീല കമന്റിട്ടത്.

കമന്റിട്ടയാൾക്ക് അതിന് അശ്വതി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…!! എന്നായിരുന്നു അശ്വതി നൽകിയത്. ഇത് നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു.

അശ്വതിയ്ക്ക് താരങ്ങളടക്കം പിന്തുണയുമായി രം​ഗത്തെത്തി.ഇതിന് പിന്നാലെ കമന്റിട്ടയാൾക്കെതിരേ ജനരോഷം ശക്തമായതോടെ ഇയാൾ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്ത് മുങ്ങുകയും ചെയ്തു. നേരത്തെയും സൈബർ ഇടത്തിൽ തനിക്കെതിരേ വന്ന മോശം കമന്റുകൾക്ക് ശക്തമായ ഭാഷയിൽ അശ്വതി മറുപടി നൽകിയിട്ടുണ്ട്.