ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ബിഗ് ബോസ് സ്റ്റുഡിയോ പൂട്ടി സീല്‍ ചെയ്തു ; ഷോ നിര്‍ത്തിവച്ചു

ബിഗ് ബോസ് മലയാളം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ തമിഴ് പൊലീസ് ഉത്തരവ്.സിനിമാ-സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന ലോക്ക് ഡൗണ്‍ നിര്‍ദേശം ബിഗ് ബോസ് ടീം ലംഘിച്ചെന്നാണ് പരാതി. ചെന്നൈ ചെംബരവബക്കം ഇ.വി.പി സിറ്റിയിലുള്ള ബിഹ് ബോസ് മലയാളം ഷൂട്ടിംഗ് സ്റ്റുഡിയോയും തമിഴ്‌നാട് റവന്യു വകുപ്പ് അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിഗ് ബോസ് സെറ്റില്‍ എട്ട് പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി. തമിഴ് നാട് റവന്യുവകുപ്പിലെ തിരുവള്ളുവര്‍ ഡിവിഷനിലുള്ളവര്‍ പൊലീസുമായി ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റി.

മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം.
100 എപ്പിസോഡുകളില്‍ ഗ്രാന്റ് ഫിനാലേയിലേക്ക് എത്തുന്ന ബിഗ് ബോസ് 95 എപ്പിസോഡാണ് ഇതുവരെ ചിത്രീകരിച്ചത്. സൂപ്പര്‍താരം മോഹന്‍ലാലാണ് ബിഗ് ബോസ് മൂന്ന് സീസണിലെയും അവതാരകന്‍.  ബിഗ് ബോസ് കഴിഞ്ഞ സീസണും കൊവിഡിനെ തുടര്‍ന്ന് പകുതിയില്‍ അവസാനിപ്പിച്ചിരുന്നു.

Recommended Articles