ഭര്‍ത്താവിന്റെ കരണത്തടിയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നടി അനിത ഹസനുദ്ദീന്‍
തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമാ നടിയും ടെലിവിഷന്‍ താരവുമായ അനിത ഹസനുദ്ദീന്‍ ആണ് ഭര്‍ത്താവിന്റെ കരണത്ത് തന്ത്രപരമായി അടിയ്ക്കുന്നത്. ആ വീഡിയോ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒരു കുടുംബ കലഹം പ്രതീക്ഷിച്ച് ആരും ഇങ്ങോട്ട് വരേണ്ടതില്ല. ഇത് തീര്‍ത്തും എന്റര്‍ടൈന്‍മെന്റ് ആയിട്ടുള്ള കാര്യമാണ്. ഭര്‍ത്താവിന്റെ കരണത്ത് അടിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയ്ക്കും ഈ ഐഡിയ ഒന്ന് പരീക്ഷിച്ചു നോക്കുകയും ചെയ്യാവുന്നതാണ്.
View this post on Instagram
ഈ തന്ത്രം നിങ്ങള്‍ക്കും വീട്ടില്‍ പരീക്ഷിക്കാം എന്നും നടി പറയുന്നു. ഒരു മാജിക് കാണിക്കാം എന്ന് പറഞ്ഞാണ് നടി ഭര്‍ത്താവിന്റെ കരണത്ത് അടിയ്ക്കുന്നത്.ഭര്‍ത്താവ് രോഹിത്ത് ആ അടി ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അടി കരണത്ത് വീണതും രോഹിത്ത് കസേരയില്‍ നിന്നും എഴുന്നേറ്റു. ദയവു ചെയ്ത് ഇത് വീട്ടില്‍ പരീക്ഷയിക്കൂ എന്ന് പറഞ്ഞ് നടി വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്.
അനിത ഹസനുദ്ദീന്‍ ഹിന്ദി ടെലിവിഷന്‍ പരമ്പരകളില്‍ നിറ സാന്നിധ്യമാണ്.