സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിര്‍മിച്ച ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് പ്രദർശനത്തിനെത്തിയത്.
ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗം പുറത്തിറക്കി സംവിധായകൻ അനൂപ് സത്യൻ. ലാലു അലക്സിന്റെ മാനുവൽ എന്ന കഥാപാത്രം ശോഭനയെയും കല്യാണിയെയും സന്ദർശിക്കുന്ന ഭാഗത്തിലെ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുന്നത്.
സംവിധായകൻ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദര്‍ശൻ നായികയായി എത്തിയ ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.