സെലിബ്രിറ്റികള്‍ ധരിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും പൊതുവേ ചര്‍ച്ചയാകാറുണ്ട്. ഈ കോവിഡ് കാലത്ത് അവരുടെ മാസ്‌കും, 25,000 ത്തിലധികം രൂപ ചെലവാക്കി നടി ദീപിക പദുകോണ്‍ ധരിച്ച മാസ്‌ക് ചര്‍ച്ചയായിരുന്നു.അക്കൂട്ടത്തില്‍ സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്റെ മാസ്‌കും ചര്‍ച്ചയാകുകയാണ്.
ചെന്നൈയിലെ ഒരു വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് കോവിഡ് വാക്‌സിന്‍ എടുത്തശേഷം മകന്‍ എ.ആര്‍ അമീനുമൊപ്പമുള്ള ചിത്രം അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതില്‍ ഇരുവരും ധരിച്ച മാസ്‌ക് ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. വെളുത്ത നിറമുള്ള മാസ്‌കാണ് ഇരുവരും ധരിച്ചത്. വായു മലിനീകരണത്തില്‍ നിന്നടക്കം സംരക്ഷണം നല്‍കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ ആണ് മാസ്‌കിന്റെ പ്രത്യേകത. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്‌ക് വാഗ്ദാനം ചെയ്യുന്നത്.
ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കും.ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്‌കിന്റെ പ്രത്യേകതയാണ്. 820 എംഎഎച്ച് ബാറ്ററിയാണ് വെയറബിള്‍ ഘടിപ്പിച്ചിരിക്കുന്നത്.രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 8 മണിക്കൂര്‍ വരെ മാസ്‌ക് ഉപയോഗിക്കാം. 249 ഡോളര്‍ ആണ് ഈ മാസ്‌കിന്റെ വില. ഇന്ത്യന്‍ കറന്‍സി മൂല്യം ഏകദേശം 18,148 രൂപ.