പേളിയുടെ ‘തുട’ കണ്ടു വികാരം അണ പൊട്ടുന്നവരോട്- Viral post

പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്.തുടക്കം മുതല്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. പേളി ഗര്‍ഭിണിയായപ്പോഴും ഇത് തന്നെ അവസ്ഥ.പേളിയുടെ ഗര്‍ഭകാലത്തെ വിശേഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷവും പേളി ഒരു അമ്മയായതിന്റെ ആഘോഷങ്ങളിലായിരുന്നു. ഏറ്റവുമൊടുവില്‍ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവുമായിട്ടെത്തിയ പേളിയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ചിലര്‍ പേളിയെ അഭിനന്ദിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയാണ്.

മകള്‍ നിലയ്‌ക്കൊപ്പമുള്ള പുത്തന്‍ ഫോട്ടോസുമായിട്ടാണ് പേളി ഇപ്പോള്‍ എത്തിയത്. ഒരു കട്ടിലില്‍ കിടന്ന് കുഞ്ഞിന് പാല് കൊടുക്കുകയാണ് താരം. മകളെ ചേര്‍ത്ത് പിടിച്ച് ഒരു അമ്മയുടെ നിര്‍വൃതിയാണെന്ന് കൂടി നടി സൂചിപ്പിച്ചിരിക്കുകയാണ്. ‘ബ്ലിസ്’ എന്ന ക്യാപ്ഷന്‍ നല്‍കി പോസ്റ്റ് ചെയ്ത ചിത്രം വൈറലായി.കിടന്ന് കൊണ്ട് പാല് കൊടുക്കുന്നതിനെയും തുട കാണിച്ചുള്ള ഫോട്ടോ ഇട്ടതിനെയുമാണ് കൂടുതല്‍ പേരും വിമര്‍ശിച്ചത്.

ഇതൊക്കെ വെറും ഉത്തരവാദിത്തം പോലെ ചെയ്ത് തീര്‍ക്കുന്ന അമ്മമാരും ഉണ്ട്. ഇതുപോലെ കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന അമ്മമാരും ഉണ്ട്. പിന്നെ ഒരു ചുക്കും അറിയില്ലെങ്കിലും ഇതൊക്കെ കണ്ടു വിമര്‍ശിക്കാന്‍ കുറേ അമ്മച്ചിമാരുമുണ്ട്. ഇതെല്ലാം പേളിയുടെ മുന്‍പില്‍ ഒന്നുമല്ല. അമ്മ കുഞ്ഞിന് പാല് കൊടുക്കുന്ന കാഴ്ച സ്‌നേഹത്തോടെ വാത്സല്യത്തോടെ മാത്രമേ അത് നമുക്ക് കാണാന്‍ കഴിയൂ. മറ്റു ചിലര്‍ക്ക് പറയാനുള്ളത് പേളി ചേച്ചിയുടെ വസ്ത്രധാരണത്തെ പറ്റിയാണ്.

പേളി കൊടുക്കുന്നത് ഒരു മെസേജ് ആണ് പ്രസവിച്ചാല്‍ സൗന്ദര്യം പോകും, പാല് കൊടുത്താല്‍ മാറ് ഇടിഞ്ഞു തൂങ്ങും എന്നൊക്കെ പറഞ്ഞു പ്രസവിക്കാതെയും പ്രസവിച്ചാല്‍ തന്നെ പാല് കൊടുക്കാതെ ബോട്ടില്‍ ഫീഡറും കൊണ്ടു നടക്കുന്ന സെലിബ്രിറ്റി കൊച്ചമ്മമാര്‍ക്ക് മനസിലാക്കാന്‍. ഇതൊക്കെ ജീവിതത്തില്‍ പെണ്ണിന് മാത്രം അനുഭവിക്കാന്‍ ഉള്ളത് ആണെന്ന് മനസിലാക്കിക്കാന്‍. പേളിയുടെ തുട കണ്ടു വികാരം അണ പൊട്ടുന്ന പെണ്ണുങ്ങളോട് പറയാന്‍ ഒന്നുമില്ലെന്നാണ് പോസ്റ്റിന് താഴെ ഒരു ആരാധിക കമന്റിട്ടത്.

മറക്കേണ്ട ഭാഗങ്ങളൊക്കെ മറച്ചു തന്നെയാണ് പേളി കുഞ്ഞിന് പാല് കൊടുക്കുന്നത്. ഇനിയും പാലൂട്ടുന്ന കാണിച്ചാല്‍ പോലും അതിനെ വേറൊരു രീതിയിലേക്ക് കാണാന്‍ കഴിയില്ല. നല്ല തന്തയും തള്ളയും വളര്‍ത്തിയ ആണ്‍കുട്ടികള്‍ക്ക്. പിന്നെ ഒരു പെണ്ണിന്റെ കാലോ വയറോ മറ്റു ഭാഗങ്ങളും കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര തീവ്രമായി ചിന്തിക്കുന്നത്. ആണ്‍കുട്ടികള്‍ ഈ ഭാഗങ്ങളൊക്കെ കാണിക്കാറില്ല. അപ്പോള്‍ അതിനു താഴെ വന്നു പറയാറില്ലല്ലോ കാലു കണ്ടു കൈ കണ്ടു വയറു കണ്ടു എന്നൊക്കെ ഈ കാഴ്ചപ്പാടുകള്‍ മാറണം. നിങ്ങളും ഒരു അമ്മയുടെ വയറ്റില്‍ നിന്നു തന്നെയാണ് വന്നത് എന്ന് മറക്കരുത് ഇങ്ങനെയുള്ള കമന്റുകള്‍ ഇടുമ്പോള്‍. തുടങ്ങി ആയിരക്കണക്കിന് കമന്റുകളാണ് പേളിയുടെ പോസ്റ്റിന് താഴെ വന്നത്.