1997ലാണ് സൂപ്പർ ഹിറ്റ് ചിത്രമായ അനിയത്തിപ്രാവ് പുറത്തിറങ്ങിയത് , എന്നാൽ ചിത്രം പുറത്തിറങ്ങി രണ്ടര പതിറ്റാണ്ടോളമായിട്ടും പ്രേക്ഷകർ അധികം കേൾക്കാത്ത ഒരു പാട്ട് ഈ സിനിമയിലുണ്ട്. ഈ പാട്ട് സാമൂഹ്യ മാധ്യങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം കുഞ്ചോക്കോ ബാബൻ.
അനിയത്തിപ്രാവില്‍ പ്രേക്ഷകര്‍ അധികം കേള്‍ക്കാതെ പോയ ഗാനം!! 💖, എന്ന കാപ്ഷനോട് കൂടിയാണ് ചാക്കോച്ചൻ ഈ വീഡിയോ പങ്കുവച്ചത്.
‘തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം,’ എന്നു തുടങ്ങുന്ന പാട്ടാണ് ചാക്കോച്ചൻ പങ്കുവച്ചത്. എസ് രമേശൻ നായർ ഗാന രചന നിർവഹിച്ച് ഔസേപ്പച്ചൻ സംഗീതം പകർന്ന ഈ ഗാനം ആലപിച്ചത് യേശുദാസും ചിത്രയും ചേർന്നാണ്.